കോഴിക്കോട്: മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ് എന്ന് മന്ത്രി പറഞ്ഞു. വിദേശ യാത്രകൾ മോശം കാര്യമല്ല. മന്ത്രിമാർ വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
സി.പി.എം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാർട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സി.പി.എം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള കേരളസർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യു.എ.ഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി യാത്രയിൽ നിന്ന് പിന്മാറി. നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക.
കേരളം അടക്കം ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യു.എ.ഇ നേരിട്ട് ക്ഷണം നൽകിയതും കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നുവെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.