സുഹാൻ

സുഹാന്‍റേത് മുങ്ങി മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

ഇന്നലെ രാവില 11 മണിയോടെയാണ് സുഹാനെ വീട്ടിൽ നിന്ന് കാണാാതാകുന്നത്. 21 മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ വീടിന് 800 മീറ്റർ മാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടി എങ്ങനെ ഇത്രയും ദൂരം എത്തി എന്നതിനെക്കുറിച്ച് തുടക്കം മുതൽ ദൂരൂഹത ഉയർന്നിരുന്നു. നീലഗിരി പബ്ലിക് സ്കൂളിലെ അധ്യാപികയാണ് മാതാവ്. ഇവർ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടിയെ കാണാതാകുന്നത്.

Tags:    
News Summary - postmorten repot o child found dead in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.