കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമീഷണർ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയിൽ പുതിയേടത്ത് പി. ബി. ഹേമലത നൽകിയ പരാതി ഹർജി പരിഗണിച്ചാണ് കമീഷൻ ഉത്തരവായത്.

വിവരാവകാശ നിയമപ്രകാരം കേരള ബാങ്കിൽ നൽകിയ അപേക്ഷയിന്മേൽ വിവരം നൽകിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹർജിയിലാണ് കമീഷൻ ഉത്തരവ്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സർക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായം നൽകിയിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വരുമെന്നും കേരള ബാങ്കിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീൽ അധികാരിയേയും നിയമിക്കണമെന്നും ജനറൽ മാനേജർക്ക് കമീഷൻ നിർദേശം നൽകി.

News Summary - Under Kerala Bank RTI Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.