118 വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ശാ​ല​ക​ൾ മാ​റ്റി​സ്​​ഥാ​പി​ച്ചി​ട്ടി​ല്ല 

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഹൈ​വേ​ക​ളു​ടെ സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 179 വി​ദേ​ശ​മ​ദ്യ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ 118 എ​ണ്ണം മാ​റ്റി​സ്​​ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​ത് മാ​റ്റി​സ്​​ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ  ബെ​വ്കോ​യു​ടെ വി​റ്റു​വ​ര​വി​ൽ പ്ര​തി​ദി​നം 4.56 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട് . 

ഇ​തേ അ​വ​സ്​​ഥ തു​ട​രു​ക​യാ​ണെ​ങ്കി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2017--18ൽ ​ഏ​ക​ദേ​ശം 1700 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​കും. കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​ദ്യ​ഷോ​പ്പു​ക​ളും ബാ​റു​ക​ളും മാ​റ്റി​സ്​​ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​ന് ലൈ​സ​ൻ​സ് ഫീ​സ് ഇ​ന​ത്തി​ൽ 35 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്​​ട​വും ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്നും വി. ​ജോ​യി, ഹൈ​ബി ഈ​ഡ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, അ​നി​ൽ അ​ക്ക​ര എ​ന്നി​വ​രെ മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - unclosed bars in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.