ക​ൽ​പ​റ്റ​യി​ൽ ഒ​രു​ങ്ങു​ന്ന ടൗ​ൺ​ഷി​പ്പ്

ടൗ​ൺ​ഷി​പ്പി​ലെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം; ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ഉ​പ​ജീ​വ​ന സ​ഹാ​യ​വും ഭ​ക്ഷ​ണ കൂ​പ്പ​ണും മു​ട​ങ്ങി

ക​ൽ​പ​റ്റ: ഉ​രു​ളെ​ടു​ത്ത മ​ഹാ​ദു​ര​ന്ത​ത്തി​ൽ ബാ​ക്കി​യാ​യ​വ​ർ​ക്ക് ക​ൽ​പ​റ്റ​യി​ൽ ഒ​രു​ങ്ങു​ന്ന ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം. ഉ​ദ്ഘാ​ട​ന​വും വി​ഷു​വും ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​രു കു​ടും​ബ​ത്തി​ന് പോ​ലും വീ​ട്ടി​ൽ ക​യ​റി താ​മാ​സി​ക്കാ​നാ​യി​ല്ല. ഫെ​യ്‌​സ് വ​ണ്ണി​ലെ 178 വീ​ടു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ഷു​വി​ന് മു​മ്പ് ക​യ​റി​ക്കൂ​ടാ​മെ​ന്ന് സ​ർ​ക്കാ​ർ അ​വ​സാ​നം ന​ൽ​കി​യ ഉ​റ​പ്പും പാ​ഴാ​യി. ടൗ​ൺ​ഷി​പ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും 40 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ ദു​ര​ന്ത​ബാ​ധി​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും വീ​ടു​ക​ൾ കൈ​മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ 178 വീ​ടു​ക​ൾ വി​ഷു​വി​ന് മു​മ്പ് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തോ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ൻ തു​ട​ങ്ങി. വി​ഷു​വി​ന് മു​മ്പ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും കൈ​മാ​റു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ഫെ​യ്സ് വ​ൺ കൂ​ട്ടാ​യ്മ ക​ല​ക്ട​റെ നേ​രി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് 40 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ന്നും അ​ത് കൈ​മാ​റാ​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ വി. ​ര​മേ​ശ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഒ​രു സോ​ണി​ലെ 178 വീ​ടു​ക​ളും പൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷി​ത​മാ​യി എ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ച്ചു താ​മ​സി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ മ​ഴ​ക്ക് മു​മ്പ് ഒ​ന്നാം​ഘ​ട്ട വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാം എ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​പ്പോ​ൾ പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ന്ന ടൗ​ൺ​ഷി​പ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ കാ​ല​വ​ർ​ഷ​ത്തി​ന് മു​മ്പ് 410 വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

അ​തി​നി​ടെ, ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന ഉ​പ​ജീ​വ​ന സ​ഹാ​യ​വും ഫു​ഡ് കൂ​പ്പ​ണും മു​ട​ങ്ങി. മാ​സ​ത്തി​ൽ ആ​ദ്യ​ത്തെ ആ​ഴ്ച​യാ​ണ് ഉ​പ​ജീ​വ​ന സ​ഹാ​യ​മാ​യി ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് എ​ന്ന​തോ​തി​ൽ 9000 രൂ​പ വീ​തം 1184 പേ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യി​രു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ൾ മു​ട​ങ്ങി​യ​ത്.

ആ​റാ​യി​രം രൂ​പ മാ​സ​വാ​ട​ക ദു​ര​ന്ത ബാ​ധി​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ട​ക ന​ൽ​കേ​ണ്ടി വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ ഉ​പ​ജീ​വ​ന സ​ഹാ​യ​ത്തി​ൽ​നി​ന്നാ​ണ് ബാ​ക്കി തു​ക ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

എ​ല്ലാ മാ​സ​വും ന​ൽ​കി​യി​രു​ന്ന ഫു​ഡ് കൂ​പ്പ​ണും നി​ല​വി​ൽ മു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​പ​ജീ​വ​ന ബ​ത്ത​യും ഫു​ഡ് കൂ​പ്പ​ണും മു​ട​ങ്ങി​യ​ത് ദു​ര​ന്ത​ബാ​ധി​ത​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കും.

Tags:    
News Summary - Uncertainty in housing construction in the township; livelihood assistance and food stamps for disaster victims suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.