തിരുവനന്തപുരം: മാൻപവർ ഏജൻസികളുടെ മറവിൽ പല താൽക്കാലിക തസ്തികകളിലും അനധികൃത നിയമനം തുടരുന്നതായി ആരോപണം. മറ്റൊരു ഏജൻസി വഴി നിയമിച്ച ജീവനക്കാരുടെ കാലാവധി കഴിഞ്ഞാലും ഇവർക്ക് തുടർന്ന് നിയമനം നൽകുന്നതിനാണ് വളഞ്ഞ രീതികൾ.
ആളുകളെ ലഭ്യമാക്കുന്നതിന് പുതുതായി മാൻപവർ ഏജൻസിയെ നിയമിച്ചാലും മുൻ ഏജൻസിയുടെ കാലത്ത് ജോലി ചെയ്തവരെ പ്രകടന മികവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ശമ്പള സ്കെയിലിലേക്ക് മാറ്റും.
അതായത് പുതിയ ആളുകളെ കണ്ടെത്താതെ നേരത്തേയുള്ളവർക്കുതന്നെ ജോലിത്തുടർച്ച ലഭിക്കും. സാധാരണ മാൻപവർ ഏജൻസി ജീവനക്കാരെ അങ്ങോട്ട് നൽകുന്നതിന് പകരം പേരുവിവരങ്ങൾ നൽകി ഇവരെ ജീവനക്കാരാക്കാൻ ഇങ്ങോട്ട് ആവശ്യെപ്പടുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.