കമീഷണർക്ക് വീഴ്​ചപറ്റിയെന്ന്​ ഫേസ്​ബുക്​ പോസ്​റ്റിട്ട പൊലീസുകാരന്​ സസ്​പെൻഷൻ

കോഴിക്കോട്​: ശബരിമല കർമസമിതിയുടെ ഹർത്താൽ നേരിടുന്നതിൽ സിറ്റി പൊലീസ്​ മേധാവിക്ക്​ (കമീഷണർ) വീഴ്​ചപറ്റിയെ ന്ന്​ ഫേസ്​ബുക്​ പോസ്​റ്റിട്ട പൊലീസുകാരന്​ സസ്​പെൻഷൻ. ക്രൈംബ്രാഞ്ചിലെ സിവിൽ പൊലീസ്​ ഒാഫിസർ ഉമേഷ്​ വള്ളിക ്കുന്നിനെയാണ്​ സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തത്​.

എ.ഡി.ജി.പിയുടെ നിർ​ദേശപ്രകാരം ക്രൈംബ്രാഞ്ച്​ എസ്​.പി പി.ബി. രാജീവാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​​. സംഭവത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി ബിജു കെ. സ്​​റ്റീഫ​നെ എസ്​.പി ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തി​​​െൻറ റിപ്പോർട്ട്​കൂടി പരിഗണിച്ചാണ്​ നടപടി. സേനക്ക്​ മൊത്തം അവമതിപ്പുണ്ടാക്കുന്ന ഗുരുതര അച്ചടക്ക ലംഘനമാണ്​​ ഉമേഷിൽനിന്ന്​ ഉണ്ടായതെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.


സിറ്റി പൊലീസ്​ മേധാവിയായിരുന്ന എസ്​. കാളിരാജ്​ മഹേഷ്​ കുമാറി​​​െൻറ പേര്​​ പരാമർശിക്കാതെ വിമർശനവും പരിഹാസവും നിറഞ്ഞ ഫേസ്​ബുക്​ പോസ്​റ്റ്​ ആയിരത്തിലേറെ പേർ​ ഷെയർ ചെയ്​തു. ശബരിമല കർമസമിതി ഹർത്താലിൽ സുരക്ഷ വീഴ്​ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന്​ കാളിരാജ്​ മഹേഷ്​ കുമാറിനെ പൊലീസ്​ ആസ്​ഥാനത്തേക്ക്​ സ്​ഥലം മാറ്റിയിരുന്നു.

Tags:    
News Summary - Umesh Vallikkunnu suspended- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.