Posted On
date_range Updated On
date_range പൊലീസ് വിവരങ്ങൾ ഉൗരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്നതിന് സ്റ്റേ
കൊച്ചി: കേരള പൊലീസിെൻറ ക്രൈം േഡറ്റയും വ്യക്തിവിവരങ്ങളും ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. ആപ്ലിക്കേഷൻ തയാറാക്കാൻ സൊസൈറ്റിക്ക് 20 ലക്ഷം രൂപ നൽകാനുള്ള ഉത്തരവും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ സ്റ്റേ ചെയ്തു. രണ്ട് ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹരജിയിലാണ് കോടതി നടപടി.
പൊലീസിെൻറ പക്കലുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റത്തിലെ (സി.സി.ടി.എൻ.എസ്) വിവരങ്ങൾ ഹൈകോടതി ആവശ്യപ്പെട്ടാൽപോലും നൽകാത്ത സർക്കാറിന് ഈ വിവരങ്ങൾ ഒരു സ്വകാര്യസ്ഥാപനമായ ലേബർ കരാർ സൊസൈറ്റിക്ക് നൽകാൻ കഴിയുന്നതെങ്ങനെയെന്ന് കേസ് പരിഗണിക്കുന്നതിനിടെ സിംഗിൾ ബെഞ്ച് ചോദിച്ചു. പാസ്പോർട്ട് പരിശോധനക്ക് പൊലീസ് തയാറാക്കിയ േബ്ലാക്ക് ചെയിൻ പദ്ധതിയുടെ പേരിൽ പൊലീസിെൻറ േഡറ്റാബേസ് തുറക്കാനുള്ള അനുമതിക്കൊപ്പം രഹസ്യരേഖകളും സർക്കാർ കരാർ കമ്പനിക്ക് നൽകാനാണ് തീരുമാനമെന്നാരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.