Posted On
date_range Updated On
date_range ശബരിമല വിഷയം ആയുധമാക്കിയതാണ് യു.ഡി.എഫിന് പറ്റിയ വലിയ മണ്ടത്തരം- കെ.കെ ശൈലജ
കണ്ണൂർ: ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് ആയുധമാക്കിയതാണ് യു.ഡി.എഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കൽ ജനങ്ങളെ കബളിപ്പിച്ചു. പക്ഷെ എല്ലാക്കാലവും അത് നടക്കില്ല. കെ.കെ ശൈലജ പറഞ്ഞു.
നൂറ് സീറ്റ് വരെ നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തും. കോവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
കൂത്തുപറമ്പിൽ കെ.പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണ്. ജനം ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെയാണെന്നും ശൈലജ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.