കഞ്ചാവുമായി പൊലീസ് പിടിയിലായ ഹിരലാൽ ഗോപാൽ, ഗോബർദ്ദൻ നിയാൽ, ഗജീന്ദ്ര റാണ എന്നിവർ


പത്ത് കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ആലുവ: പത്ത് കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകാനായി ബസിൽ കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്. കിലോയ്ക്ക് മൂവായിരം രൂപ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്.

അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. കുറച്ചു നാളുകളായി സംഘം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമിനെ കൂടാതെ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷെമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Three interstate migrant workers arrested with ten kilograms of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.