ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം; പ്രതിപക്ഷത്തെ തള്ളി എൽ.ഡി.എഫ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള പ്രതി പക്ഷ നീക്കത്തെ തള്ളി എൽ.ഡി.എഫ്. പ്രതിപക്ഷം രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ് പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് നിയമസഭയിൽ പ്രമേയം കൊണ്ടുവരുമ്പോൾ നടപടി തീരുമാനിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനകളിൽ ചിലത് സർക്കാറിന്‍റെ നിലപാടുകൾക്ക് എതിരാണ്. മറ്റ് ചിലത് കേരളത്തിൽ ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം രൂക്ഷമാക്കണമെന്ന ലക്ഷ്യത്തോടുള്ളതുമായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയത്. 29ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

Tags:    
News Summary - udf letter to resolution ldf did not express support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.