യു.ഡി.എഫ്​ സംസ്ഥാനജാഥ ഫെബ്രുവരി ഒന്നുമുതൽ

തിരുവനന്തപുരം: നിയമസഭ തെര​െഞ്ഞടുപ്പിന്​ മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ്​ സംസ്ഥാനതല പ്രചാരണജാഥ നടത്തും. പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന്​ കാസർകോട്ടുനിന്ന്​ ആരംഭിക്കുന്ന ജാഥ 22 ദിവസം നീളും. 140 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജാഥയിൽ മുൻനിര നേതാക്കൾ അണിനിരക്കുമെന്ന്​ യു.ഡി.എഫ്​ യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ രമേശ്​ ചെന്നിത്തല അറിയിച്ചു.

നിയമസഭ തെര​െഞ്ഞടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കാൻ ബെന്നി ബഹനാൻ ​െചയർമാനും സി.പി. ജോൺ കൺവീനറുമായ സമിതിക്ക്​ യോഗം രൂപം നൽകി. ഘടകകക്ഷി പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്​. ആശങ്കകൾ പരിഹരിക്കുന്നതി​െൻറ ഭാഗമായി വിവിധ സമുദായനേതാക്കളുമായി യു.ഡി.എഫ്​ നേതാക്കൾ ചർച്ച നടത്തി​. സമൂഹത്തിലെ പൊതുവിഷയങ്ങളിലാണ്​ സമുദായ, മതനേതാക്കൾ ആശങ്ക അറിയിച്ചത്​. യു.ഡി.എഫിനോട്​ പറഞ്ഞാൽ പരിഹാരമുണ്ടാകുമെന്ന്​ അവർ കരുതുന്നുണ്ട്​. ആശങ്കൾ പരിഹരിക്കാൻ യു.ഡി.എഫ്​ നടപടിയെടുക്കും. അതുസംബന്ധിച്ച കാര്യങ്ങൾ യു.ഡി.എഫ്​ ​പ്രകടനപത്രികയിൽ പരസ്യമായി അറിയിക്കും.

സംസ്ഥാന സർക്കാറിനെതിരായ പ്രക്ഷോഭം ശക്തമാക്കും. ഇതിെൻറ ഭാഗമായി മുഴുവൻ അസംബ്ലി മണ്ഡ​ലങ്ങളിലും 23ന്​ കൂട്ട ധർണ സംഘടിപ്പിക്കും. താ​േഴത്തട്ടിൽ മുന്നണിസംവിധാനം ശക്തമാക്കുന്നതി​െൻറ ഭാഗമായി 15ന്​ ജില്ല മുന്നണി ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം ചേരും. 16, 17 തീയതികളിലായി മുഴുവൻ ജില്ലകളിലും യു.ഡി.എഫ്​ ചേരുമെന്നും ചെന്നിത്തല അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.