തിരുവനന്തപുരം: എറണാകുളം, ഉദയംപേരൂരിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ, ഷെഫീഖ് എന്ന യുവാവ് മരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. അപസ്മാരം വന്ന് സെല്ലില്‍ വീണതിെൻറ അടുത്തദിവസം ആശുപത്രിയിലാണ് ഷെഫീഖ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷനും ബന്ധപ്പെട്ട കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഫോര്‍ട്ട് കൊച്ചി സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി.
സംഭവത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി പ്രകാരം ഷെഫീഖിെൻറ തലയുടെ പിന്‍വശം ഉറച്ച പ്രതലത്തില്‍ വീണാലോ ഒരു വസ്തുകൊേണ്ടാ ഉണ്ടാകുന്ന തരത്തിലുള്ള പരിക്ക് പറ്റിയിട്ടുണ്ടെന്നും ആ പരിക്കിെൻറ കാഠിന്യത്താല്‍ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
മകെൻറ മരണം സി.ബി.ഐ അന്വേഷിക്കുമെന്നത് നൂറുവട്ടം സ്വാഗതം ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപറമ്പിൽ ഇസ്മായിൽ, ഭാര്യ റഷീദ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.