കോഴിക്കോട്ട് വീണ്ടും ഓണ്‍ലൈന്‍ ടാക്സി തടഞ്ഞു; യാത്രക്കാരായ സ്ത്രീകളെ ഇറക്കിവിട്ടു

കോഴിക്കോട്: നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്സി സര്‍വിസായ മാംഗോ കാബ്സിനെ തടഞ്ഞു. മാംഗോ കാബ്സ് സര്‍വിസ് നടത്തുന്നതിന് എതിരല്ളെന്ന് പറഞ്ഞ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച അക്രമം നടത്തിയത്. കാറിലെ യാത്രക്കാരായ രണ്ടു സ്ത്രീകളെ ഇവര്‍ ഇറക്കിവിടുകയും ചെയ്തു. കൂടാതെ സി.ഐ.ടി.യു, ബി.എം.എസ് നേതാക്കള്‍ ചേര്‍ന്ന് കാറിന്‍െറ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു.കാറില്‍ യൂനിയനുകളുടെ കൊടിയും കെട്ടി.

വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ റെയില്‍വേ സ്്റ്റേഷന്‍ ലിങ്ക് റോഡില്‍ അപ്സര തിയറ്ററിന് സമീപം നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് യൂനിയന്‍ നേതാക്കളുടെ അതിക്രമം. മംഗളൂരു സ്വദേശിയായ മുതിര്‍ന്ന സ്ത്രീയും അവരുടെ ബന്ധുവുമാണ് വെള്ളിയാഴ്ച ഉച്ചക്ക് മാംഗോ കാബ്സ് ബുക്ക് ചെയ്ത് യാത്ര തുടങ്ങിയത്. ലിങ്ക് റോഡിലത്തെിയപ്പോള്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇവരെ തടയുകയായിരുന്നു.

കാറിന് മുകളില്‍ യൂനിയന്‍െറ കൊടിയും സ്ഥാപിച്ചശേഷം യാത്രക്കാരായ സ്ത്രീകളോട് കാറില്‍നിന്ന് ഇറങ്ങാന്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. ലിങ്ക് റോഡിലെ ടാക്സി സ്റ്റാന്‍ഡിലെ കാര്‍ വാടകക്കെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് പോവാനായിരുന്നു യൂനിയന്‍ നേതാക്കളുടെ നിര്‍ദേശം.
നാല് കിലോമീറ്ററിന് 99 രൂപ നിരക്കിലാണ് മാംഗോ കാബ്സ് സര്‍വിസ് ആരംഭിച്ചത്. എന്നാല്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ എതിര്‍പ്പു കാരണം 150 രൂപയായി വര്‍ധിപ്പിച്ചു.

ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യങ്ങളെല്ലാം പരിഗണിച്ചിട്ടും ഇപ്പോഴും മാംഗോ കാബ്സിനെ റോഡിലിറങ്ങാന്‍ ഡ്രൈവര്‍മാരുടെ സംഘടന അനുവദിക്കുന്നില്ളെന്നതാണ് പ്രധാന ആരോപണം. ഇതിനുമുമ്പും കാര്‍ തടഞ്ഞുവെച്ച് യാത്രക്കാരെ ഇറക്കിവിട്ട സംഭവം ഉണ്ടായിട്ടുണ്ട്. ആരുടെയും പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ളെന്ന് ടൗണ്‍ പൊലീസ് പറഞ്ഞു.

Tags:    
News Summary - uber taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.