യു.എ.ഇയുടെ ധനസഹായം; അവ്യക്തതയില്ല, സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു -മുഖ്യമന്ത്രി 

തിരുവനന്തപുരം: പ്രളയ​ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക്​ യു.ഇ.എ 700 കോടിരൂപ വാഗ്​ദാനം ചെയ്​ത സംഭവത്തിൽ അവ്യക്തതയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ ഭരണാധികാരിയും പ്രധാനമന്ത്രിയും തമ്മിൽ ഇക്കാര്യം ചർച്ച നടത്തിയെന്ന കാര്യം യു.എ.ഇ ഭരണാധികാരിയാണ്​ വ്യവസായി എം.എ. യൂസഫലിയെ അറിയിച്ചത്​. ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചതും എല്ലാവർക്കും അറിവുള്ളതാണ്​. യു.എ.ഇ സഹായം സ്വീകരിക്കണമോ വേണ്ടയോ എന്നത്​ രാജ്യത്തി​​​​െൻറ പ്രശ്​നമാണെന്നും അദ്ദേഹം പറഞ്ഞു. 

ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് പോകുന്നവർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പതിനായിരം രൂപ നൽകുക. അതിന് വേണ്ട വിശദാംശങ്ങൾ ഇവർ റവന്യു അധികൃതരെ അറിയിക്കണം. ക്യാമ്പിൽ നിന്ന് പോയവർക്കും പണം നൽകും. ഇത് കൂടാതെ പ്രളയം ബാധിച്ച ചെറുകിട വ്യവസായങ്ങൾ, കച്ചവട സ്ഥാനപങ്ങൾ എന്നിവക്ക് പലിശയില്ലാതെ 10 ലക്ഷം നൽകുന്ന പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ചെറുകിയ വ്യവസായങ്ങൾക്ക് നിലവിലുള്ള വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടി പ്രവർത്തന മൂലധന വായ്പ പുന:ക്രമീകരിക്കും. ഇതോടൊപ്പം മാർജിൻ മണി കൂടാതെ പുതിയ വായ്പ ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. 

ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് കൂടുതൽ പേർ വീടുകളിലേക്കു മടങ്ങുകയാണ്. 8,69,224 പേർ ഇപ്പോഴും ക്യാമ്പുകളിൽ തുടരുന്നു. വെള്ളത്തില്‍ മുങ്ങിയ 31 ശതമാനം വീടുകളും വാസയോഗ്യമാക്കിയിട്ടുണ്ട്. 7,000 വീടുകൾ പൂർണമായും തകർന്നു. 50,000 വീടുകൾ ഭാഗികമായിട്ടാണ് നശിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർ ഓൺലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ടവർ അക്ഷയകേന്ദ്രങ്ങൾ വഴിയോ നേരിട്ടോ റജിസ്റ്റർ ചെയ്യണം. അക്ഷയയിലൂടെയുള്ള സേവനം സൗജന്യമായിരിക്കും. അതിനായുള്ള ചെലവ് സർക്കാർ വഹിക്കും. മഴക്കെടുതി നാശം വിതച്ച എല്ലായിടത്തും ഇതു ബാധകമായിരിക്കും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുനൽകുന്നതിനായി ഐ.ടി വകുപ്പ് സോഫ്റ്റ്‌വെയർ തയാറാക്കി വരുന്നു. ഒരു കേന്ദ്രത്തിൽനിന്ന് എല്ലാ സർട്ടിഫിക്കറ്റുകളും നൽകാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തി​​​​െൻറ പ്രസക്​തഭാഗങ്ങൾ: 

*കടകൾ, വീടുകൾ എന്നിവക്കുണ്ടായ നഷ്​ടം തിട്ടപ്പെടുത്തുന്നതിന്​ ഇൗ മാസം 30നകം ഒാൺലൈനായി ​അപേക്ഷിക്കണം. https://www.kerala.gov.in എന്ന സർക്കാർ വെബ്​​ൈസറ്റിൽ ഒാൺ​ൈലൻ ആപ്ലി​േക്കഷൻ എന്ന ലിങ്കിലൂ​െട വേണം അപേക്ഷ നൽകാൻ. 

*മഴക്കെടുതിയിൽ ദുരന്തം അനുഭവിച്ച മുഴുവൻ പേരും അപേക്ഷ നൽകണം. അക്ഷയ കേന്ദ്രത്തിൽ സൗജന്യമായി അപേക്ഷിക്കാം. 

 *ദുരിതബാധിതരുടെ നിലവിലെ സ്​ഥിതി വിവരം ശേഖരിക്കുന്നതിന്​ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തും. മൊബൈൽ ആപ്പിലൂടെ വിവരങ്ങൾ ശേഖരിക്കും. നഷ്​ടപരിഹാരം ഇതി​​​​െൻറ കൂടി അടിസ്​ഥാനത്തിൽ. 

*വീടുകളിലേക്ക്​ മടങ്ങിയവരുടെ കുടിവെള്ള പ്രശ്​നം പരിഹരിക്കാൻ പാത്രത്തിൽ കുടിവെള്ളം എത്തിക്കാൻ കഴിയ​ുമോയെന്ന്​ വാട്ടർ അതോറിറ്റി പരിശോധിക്കും. 

*ഇ-മാലിന്യവും പ്ലാസ്​റ്റിക്കും അഴുകാത്ത മാലിന്യവും തദ്ദേശ സ്​ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസ്​ഥലത്ത്​ സൂക്ഷിക്കണം. ഇത്​ ഏറ്റെടുക്കാൻ തയാറുള്ള ഏജൻസികളുണ്ടെങ്കിൽ അവർക്ക്​ നൽകാം. 

*റീസൈക്ലിങ്​​ സാധ്യമല്ലാത്തവ ഇതേ മാതൃകയിൽ സൂക്ഷിക്കാൻ പൊതു ഇടം കണ്ടെത്തണം.

*അഴുകിയ വസ്​തുക്കൾ അതാതിടത്ത്​ സംസ്​കരിക്കണം. അജൈവ മാലിന്യം ഏറ്റെടുത്ത്‌ വിവിധ ഏജന്‍സികള്‍ വഴി സംസ്‌കരിക്കുന്നതിനുള്ള ചുമതല ക്ലീന്‍ കേരള കമ്പനിക്ക്​.

*പുനരധിവാസ പ്രവർത്തനങ്ങൾക്ക്​ വിദഗ്​ധ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താൻ തൊഴിലാളി സംഘടനകൾ ഇടപെടണം. 

Tags:    
News Summary - UAE Relief Fund Kerala CM-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.