കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമലയിൽ രണ്ട് യുവാക്കൾ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവരാണ് കുടുങ്ങിയത്. അവധിദിനത്തിൽ കാഴ്ചകൾ കാണാനായി മലമുകളിൽ പോയതായിരുന്നു ഇവർ.
ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയതായാണ് വിവരം. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് യുവാക്കൾ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയേ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. നേരത്തെയും ഇവിടെ യുവാക്കൾ വഴിതെറ്റി മലയിൽ കുടുങ്ങിയ സംഭവമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.