Posted On
date_range Updated On
date_range പ്രാങ്കിന്‍റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറി; യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: പ്രാങ്കിന്‍റെ മറവിൽ മുഖംമൂടി ധരിച്ചെത്തി പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവത്തിൽ ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്.
നെയ്യാറ്റിൻകര കോൺവെന്‍റ് റോഡിലൂടെ നടക്കുകയായിരുന്ന കുട്ടികളെ അവരുടെ സമ്മതമില്ലാതെ സ്പർശിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തി പെൺകുട്ടികളോട് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളടക്കം ചേർത്ത് നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.