Posted On
date_range Updated On
date_range പാലക്കാട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: രണ്ട് ചുമട്ടുതൊഴിലാളികൾ മരിച്ചു
പാലക്കാട്: കോട്ടായി ചെറുകുളത്ത് മാര്‍ബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് ചുമട്ടുതൊഴിലാളികള ്‍ മരിച്ചു. ചെറുകുളം സ്വദേശികളായ ശ്രീധരന്‍, വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്.
വീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന ഭീമന്‍ മാര്‍ബിള്‍ കട്ടകള്‍ കണ്ടെയ്നർ ലോറിയിൽ നിന്നും മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മാര്‍ബിളുകള്‍ക്കിടയില്‍ വെച്ചിരുന്ന കട്ടകള്‍ നീക്കം ചെയ്യുന്നതിനിടെ അത് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.
മാര്‍ബിളിന് ഇടയില്‍ കുരുങ്ങിയ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.