യു.ഡി.എഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ കത്ത് പുറത്ത് വരണമെന്ന് ആഗ്രഹിച്ചു; കത്തിനായി പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകി -ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം: യു.ഡി.എഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ സോളാർ വിവാദവുമായി ബന്ധപ്പെട്ട പീഡനകേസിലെ പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ദല്ലാൾ നന്ദകുമാറിന്റെ ആരോപണം. കത്തിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായും സംസാരിച്ചു.

കത്തിനായി പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകി. ശരണ്യമനോജാണ് തനിക്ക് കത്ത് കൈമാറിയത്. പിന്നീട് താൻ ഇത് ചാനലിന് നൽകുകയായിരുന്നു. കത്ത് പിണറായിയേയും വി.എസിനേയും കാണിച്ചിരുന്നു. വി.എസ് പറഞ്ഞതനുസരിച്ചാണ് താൻ കത്ത് സംഘടിപ്പിച്ചതെന്നും ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തി. എ.കെ.ജി സെന്ററിന് സമീപമുള്ള ഫ്ലാറ്റിലെ മൂന്നാംനിലയിൽ വെച്ചാണ് പിണറായിയെ കണ്ടത്. ​വാക്ക് കൊണ്ടും മുഖഭാവം കത്ത് പുറത്തുവിടാൻ പിണറായി അനുവാദം നൽകി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സി.ബി.ഐ കേസിന്റെ പേരിൽ തന്നെ രണ്ട് തവണ ബുദ്ധിമുട്ടിച്ചുവെന്നും തുടർന്നാണ് സോളാർ വിഷയത്തിൽ താൻ ഇടപ്പെട്ടതെന്നും നന്ദകുമാർ പറഞ്ഞു.

ബെന്നി ​ബഹനാനും തമ്പാനൂർ രവിയും അമ്മയുടെ ചികിത്സക്ക് പണം നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതേ തുടർന്നാണ് താൻ പണം നൽകിയത്. പരാതിക്കാരിയുടേതായി രണ്ട് കത്തുകളുണ്ട്. 25 പേജുള്ള കത്താണ് ഒർജിനലെന്നാണ് കരുതുന്നത്.

പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാൻ താൻ സൗകര്യമൊരുക്കിയിട്ടില്ല. പിണറായി മുഖ്യമന്ത്രിയായി മൂന്ന് മാസത്തിന് ശേഷം നൽകിയ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേരും പരാതിക്കാരി പരാമർശിക്കുന്നുണ്ട്. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് താൻ കാരണം പിണറായിക്ക് പ്രശ്നങ്ങളുണ്ടായി. അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തു. പിന്നീട് പിണറായിയുമായുള്ള പ്രശ്നങ്ങൾ മാറിയെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

Tags:    
News Summary - Two UDF Home Ministers wanted the letter out; 1.25 lakh was paid to the complainant for the letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.