Posted On
date_range Updated On
date_range എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കീഴടങ്ങി
കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. ആറാം പ്രതി മിഥുൻ, 11ാം പ്രതി അഭിജിത്ത് എന്നിവരാണ് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. രണ്ടുപേരെയും റിമാൻഡ് ചെയ്തു.
അക്രമികൾ ഉപയോഗിച്ച നാലു വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
സെപ്റ്റംബർ എട്ടിനാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.