മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ തുടങ്ങി

പാലാ: മീനച്ചിലാറ്റിൽ പാലാ ഭരണങ്ങാനം ഭാഗത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപെട്ട് കാണാതായി. പാലാ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അടിമാലി സ്വദേശി അമൽ കെ. ജോമോൻ, മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്.

വിലങ്ങുപാറ പാലത്തിനടിയിലെ കുളിക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെയാണ് കാണാതായത്. ഭരണങ്ങാനം അസീസ്സിയിൽ ജർമൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർഥികളാണ് ഒഴുക്കിൽപെട്ടത്.

Tags:    
News Summary - Two students who went for a bath in Meenachil river go missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.