ക്വാറിയിലെ വെള്ളത്തിൽ വീണ്​ ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു

കോട്ടക്കൽ: ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ്​ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു . കേരള മുസ്​ലിം ജമാഅത്ത് കോട്ടക്കൽ സോൺ പ്രസിഡൻറ്​ കുറ്റിപ്പുറം വടക്കേത്തല പുതിയ മാളിയേക്കൽ മുഹമ്മദ് ബാക്കിർ ശ ിഹാബ് തങ്ങളുടെ മകൻ സയ്യിദ് ത്വയ്യിബ്‌ (10), പരപ്പനങ്ങാടി വലിയ സിയാറത്തിങ്ങൽ യൂസുഫ് കോയ തങ്ങളുടെ മകൻ സയ്യിദ് ഫജാസ് (എട്ട്​) എന്നിവരാണ് മരിച്ചത്.

കോട്ടക്കൽ കുറ്റിപ്പുറം ആലിൻചുവട്ടിൽ ചൊവ്വാഴ്ച വൈകീട്ട്​ ആറോടെയായിരുന്നു സംഭവം. വിരുന്നിനെത്തിയ ഫജാസും ത്വയ്യിബും ഉൾപ്പെടെയുള്ള കുട്ടികൾ മണ്ണും മറ്റുമിട്ട് നികത്തിയ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി വിവരമറിയിച്ചതിനെ തുടർന്ന്​ നടത്തിയ തിരച്ചിലിൽ ഇരുവരെയും പുറത്തെടുത്ത് ആസ്​റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ത്വയിബും ഉച്ചയോടെ ഫജാസും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

ത്വയ്യിബ്​ നായാടിപ്പാറ ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ഷഹർബാൻ. സഹോദരങ്ങൾ: സയ്യിദ് മുഹമ്മദ് ഹാഷിർ, ആയിശത്തു സനിയ്യ ബീവി, ഫസീഹ ബീവി, സയ്യിദ് മുസമ്മിൽ.

ഫജാസ്​ പാലായി ഹിദായ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മറിയം മുത്തു ബീവി. സഹോദരങ്ങൾ: സയ്യിദ് ഫായിസ്, സയ്യിദ് ഫർഹാൻ.

Tags:    
News Summary - two students drowned to death -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.