കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണപ്പോൾ ഫയർഫോഴ്​സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു 

കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം നിലംപൊത്തി; ഒരാൾ മരിച്ചു

കോഴിക്കോട്​: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം നിലംപൊത്തി. എൽ.പി സ്​കൂളിനുസമീപത്തെ പഴയ കെട്ടിടമാണ്​ വ്യാഴ​ാഴ്​ച രാത്രി എട്ടരയോടെ നിലംപൊത്തിയത്​.

കെട്ടിടത്തി​െൻറ ഉള്ളിൽ കുടുങ്ങിയ ഒരാൾ സംഭവ സ്​ഥലത്തു തന്നെ മരിച്ചു. കണ്ണഞ്ചേരി സ്വദേശി എൻ.വി രാമചന്ദ്രനാണ്​ മരിച്ചത്​. പരിക്കേറ്റ മറ്റു ചിലരെ ആശുപത്രിയിലേക്ക്​ മാറ്റി. 

റോഡിലൂടെ നടന്നുപോയവരടക്കം കെട്ടിടത്തിനടിയിൽപെട്ടതായി സംശയമുണ്ട്​.


സ്​ഥലത്ത്​ രക്ഷാപ്രവർത്തനം തുടരുകയാണ്​. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൽ ആറ്​മുറികളാണുള്ളത്​ എന്നാണ്​ വിവരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.