തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

ബം​​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ദ​ക്ഷി​ണ, പ​ശ്ചി​മ റെ​യി​ൽ​വേ കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. എ​സ്.​എം.​വി.​ബി-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് 26ന് ​രാ​വി​ലെ ഏ​ഴി​ന് കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

26ന് ​രാ​വി​ലെ എ​ട്ടി​ന് തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 11.50ന് ​ബം​​ഗ​ളൂ​രു​വി​ലെ​ത്തും. കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, തൃ​ശ്ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.

മം​​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ എ​സ്.​എം.​വി.​ബി സ്റ്റേ​ഷ​നി​ൽ​നി​ന്നും വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മം​​ഗ​ളൂ​രു​വി​ലെ​ത്തും. കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​സ​ർ​​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്. തി​രി​ച്ച് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​തി​രി​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന് ബം​​ഗ​ളൂ​രു​വി​ലെ​ത്തും.

Tags:    
News Summary - Two special trains to Kerala for Loksabha election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.