Posted On
date_range Updated On
date_range മാരകായുധങ്ങളുമായി രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ. സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
സംശയാസ്പദമായി രണ്ട്പേരെ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരിൽ നിന്നും രണ്ട് വാളുകൾ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായി ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.