Posted On
date_range Updated On
date_range കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കുമളി: തമിഴ്നാട്ടിലെ ചിന്നമനൂരിൽ നിന്ന് ബൈക്കിൽ കഞ്ചാവുമായി വന്ന രണ്ടു പേരെ ഉത്തമ പാളയം പൊലീസ് അറസ്റ്റ് ചെയ്തു. തേവാരം സ്വദേശി പാണ്ടി ശൽവം (37), ആന മലയൻപ്പെട്ടി സ്വദേശി അഭിമന്യു (29) എന്നിവരെയാണ് ഇൻസ്പെക്ടർ സുൽത്താൻ ബാഷയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. ബൈക്കിൽ കഞ്ചാവ് കുമളി വഴി കടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.