ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേർക്ക് 13 വര്‍ഷം വീതം തടവ്

മഞ്ചേരി: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേരെ മഞ്ചേരി എസ്‌.സി-എസ്.ടി കോടതി 13 വര്‍ഷം തടവിനും 25,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പൊന്നാനി വെളിയങ്കോട് കരിമ്പുല്ല് വടക്കേപുറത്ത് വീട്ടില്‍ അബ്ദുല്‍ മാലിക് (23), വട്ടംകുളം ഉദിനിക്കൂട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

2021 സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വീടിനോട് ചേര്‍ന്ന് യുവതി നടത്തുന്ന കടയിലേക്ക് എത്തിയ പ്രതികള്‍ ശീതളപാനീയം ആവശ്യപ്പെട്ടു. ഇതെടുക്കാനായി വീടിനകത്തേക്ക് പോയതായിരുന്നു യുവതി. ഈ സമയം വീട്ടില്‍ അതിക്രമിച്ചുകയറിയ ഒന്നാം പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാം പ്രതി ഇതിന് ഒത്താശ ചെയ്യുകയും ഒന്നാം പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയുമായിരുന്നു.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ചങ്ങരംകുളം എസ്.ഐയായിരുന്ന ഹരിഹരസുനുവാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ ഡിവൈ.എസ്.പിയായിരുന്ന വി.വി. ബെന്നിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 16 രേഖകളും ഹാജറാക്കി. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Tags:    
News Summary - Two persons jailed for 13 years each in case of rape of Dalit woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.