പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ന്യൂ ഇയർ ആഘോഷത്തിനിടെ യുവാക്കളെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
കല്ലമ്പലം: ന്യൂ ഇയർ ആഘോഷത്തിനിടെ, യുവാക്കളെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുടവൂർ ഐരമൺനില സ്വദേശികളായ പ്രദീപ്, അൻസാർ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞവരാണ് പിടിയിലായത്.
മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. കോട്ടറക്കോണം സുധിന മൻസിലിൽ നൗഫൽ, സമീപവാസികളായ മുഹമ്മദ്, പ്രസാദ്, ഐരമൺനില പിണറ്റുവിളാകം വീട്ടിൽ വിഗ്നേഷ്, മുരുക്കുംമൂട്ടിൽ വീട്ടിൽ മനു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. നാവായിക്കുളം ഡീസന്റ്മുക്ക് ഐരമൺനില ശിവക്ഷേത്രത്തിനു സമീപമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.