അറസ്റ്റിലായ രാഹിത്ത്, പ്രജിന എന്ന ഷിൽന
കണ്ണൂർ: യുവതിയെ മോശമായി ചിത്രീകരിച്ച് വിവിധ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് ചിത്രം അയക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുവാഞ്ചേരി സ്വദേശിയായ രാഹിത്ത് (24), താണ സ്വദേശിനി പ്രജിന എന്ന ഷിൽന (30) എന്നിവരെ കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ലൈംഗിക തൊഴിലാളികൾ എന്ന വിധത്തിൽ പല ആളുകൾക്കും വാട്‌സ്ആപ്പ് വഴി അയച്ചതായും കണ്ടെത്തി.
ആവശ്യക്കാർ വാട്‌സ് ആപ്പിലൂടെ സ്ത്രീകളെ സെലക്ട‌് ചെയ്യുകയും നിർദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി. പരാതിക്കാരിയുടെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇട്ടത് സ്ക്രീൻ ഷോട്ടെടുത്ത് പ്രതികൾ ദുരുപയോഗം ചെയ്യുകയായിരുന്നു.
ഫോട്ടോ കണ്ട് താൽപര്യപ്പെട്ട് എത്തുന്നവർക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നൽകുകയാണ് ഇടപാടുകാർ ചെയ്‌തിരുന്നത്. ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടിൽ കയറിയും അപവാദം പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടേക്കാമെന്ന് പൊലിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.