Posted On
date_range Updated On
date_range കോഴിക്കോട്ട് കാട്ടുപന്നി ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു
പേരാമ്പ്ര: കോഴിക്കോട്ട് കാട്ടുപന്നി ആക്രമണത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. പേരാമ്പ്ര എസ്റ്റേറ്റിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളായ ടി.കെ. ഉഷ, വീജു ദേവസ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച പുലർച്ചെ ഡി ഡിവിഷനിലെ പെന്നാപറയിലാണ് സംഭവം. ഇരുവരും സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.
എസ്റ്റേറ്റിൽ കാട്ടുമൃഗങ്ങൾ തൊഴിലാളികളെ ആക്രമിക്കുന്നത് തുടർക്കഥയാണ്. കഴിഞ്ഞ മാസം 27 ന് എസ്റ്റേറ്റ് തൊഴിലാളിയായ റിജുവിനെ കാട്ടാന ആക്രമിച്ചിരുന്നു. നട്ടെല്ലിന് പരുക്കേറ്റ റിജു ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.