മണി, സുജാത

പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ലി​പ്പ​നി ബാ​ധി​ച്ച് രണ്ട് പേർ മരിച്ചു

കൊടുമൺ: പത്തനംതിട്ട ജില്ലയിൽ രണ്ട്​ തൊഴിലുറപ്പ് തൊഴിലാളികൾ എലിപ്പനി ബാധിച്ച് മരിച്ചു. കൊടുമൺചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതിൽ സുജാത (50), 17ാം വാർഡ്​ കാവിളയിൽ ശശിധരന്‍റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ചത്.

സുജാത മൂന്ന് ദിവസമായും മണി ഒരാഴ്ചയായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ഷീര കർഷകയായിരുന്നു മണി. സംസ്കാരം നടത്തി. മണിയുടെ മകൻ: വിഷ്ണു.

സുജാതയുടെ സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്​ 12ന് വീട്ടുവളപ്പിൽ. മകൾ: സന്മയ. ശനിയാഴ്ച അടൂർ പെരിങ്ങനാട്ടും ഒരാൾ എലിപ്പനി ബാധിച്ച്​ മരിച്ചു. മൂന്നാളം ലിജോഭവനിൽ രാജനാണ്​ (60) മരിച്ചത്. 

Tags:    
News Summary - Two people died of rat fever in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.