മൂവാറ്റുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ മിങ്കുന്നത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാർഥി അടക്കം രണ്ടു പേർ മരിച്ചു.

ആറൂർ മൂഞ്ഞേലിൽ ആൽബിൻ (16), കൈപ്പം തടത്തിൽ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി മിങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴ വന്നു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിയുകയായിരുന്നു.

സംഭവം കണ്ട് എത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    
News Summary - Two people died after their bike lost control and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.