കോഴിക്കോട് പാലാഴിയിൽ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിൽ

കോഴിക്കോട് കുളത്തിൽ വീണ് രണ്ട് പേർ മരിച്ചു

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ടിടങ്ങളിലായി കുളത്തിൽ വീണ് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. വടകര എടച്ചേരിയിൽ യുവാവും കോഴിക്കോട് ചെറുവണ്ണൂരിൽ 12കാരനുമാണ് മരിച്ചത്.

എടച്ചേരിയിൽ ആലിശേരി സ്വദേശി അഭിലാഷാണ് (40) പായൽ നിറഞ്ഞ കുളത്തിൽ വീണ് മരിച്ചത്.

ചെറുവണ്ണൂരിൽ കൊളത്തറ അറക്കൽപാടം സ്വദേശി മുഹമ്മദ് മിർഷാദ് (13) ആണ് മരിച്ചത്. മദ്രസ വിട്ട് സൈക്കിളിൽ പോകുമ്പോൾ വലിയപറമ്പ് കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - Two people died after falling into pond Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.