സ്വർണക്കടത്ത് കേസ്: രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ര​ണ്ട് പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇടപാടിനുവേണ്ടി പണം നിക്ഷേപിച്ച മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ​യാ​ണ് ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  സ്വ​ര്‍​ണ​ക്ക​ട​ത്തി​നാ​യി പ്ര​തി​ക​ള്‍ ക്രൗ​ഡ്ഫ​ണ്ടിം​ഗ് മാ​തൃ​ക​യി​ലാ​ണ് പ​ണം സ്വ​രൂ​പി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​ര്‍ സ​മാ​ഹ​രി​ച്ച​താ​യാ​ണ് വി​വ​രം.

അതേസമയം, സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം ക്രൈംബ്രാഞ്ചുമായി ചർച്ച നടത്തി. പ്രധാനപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ എൻ.ഐ.എ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് എൻ.ഐ.എ സംഘം ചർച്ച നടത്തിയത്.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ തൊട്ടടുത്ത ദിവസം ഒരിക്കൽ കൂടി ചോദ്യം ചെയ്യും. ഐ.ടി വകുപ്പിലെ മുൻജീവനക്കാരൻ അരുൺ ബാലചന്ദ്രനേയും ഉടൻ ചോദ്യം ചെയ്യും.

Tags:    
News Summary - Two more arrests in gold smuggling case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.