സഫീർ കരീമി​െൻറ കോപ്പിയടി: രണ്ട്​ മലയാളികൾ കൂടി അറസ്​റ്റിൽ 

തിരുവനന്തപുരം: ഐ.എ.എസ് പരീക്ഷക്കിടെ ഹൈടെക് രീതിയിൽ കോപ്പിയടിക്ക്​ ശ്രമിച്ച്​ പിടിയിലായ മലയാളി ഐ.പി.എസ് ഓഫിസർ സഫീർ കരീമി​​​െൻറ അടുത്തസുഹൃത്തുക്കളെന്ന്​ സംശയിക്കുന്ന രണ്ടുപേർകൂടി അറസ്​റ്റിലായി. എറണാകുളം സ്വദേശി ഷംജാദ്​, കോഴിക്കോട്​ സ്വദേശി മുഹമ്മദ് ഷബീബ്ഖാൻ എന്നിവരാണ്​ തമിഴ്നാട് പൊലീസി​​​െൻറ പിടിയിലായത്. തലസ്ഥാനത്തെ സ്വകാര്യ ​െഎ.എ.എസ്​ പരിശീലനകേന്ദ്രത്തി​​​െൻറ ഉടമസ്​ഥനും മാനേജറുമാണ്​ പിടിയിലായവർ​. കോപ്പിയടിക്ക്​  സാങ്കേതികസഹായം നൽകിയെന്ന കണ്ടെത്തലിൽ ഇൗ സ്ഥാപനത്തിലെ കമ്പ്യൂട്ടറും ഹാർഡ്​ ഡിസ്​ക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്​. 

പ്ലാമൂട്​ ചാരാച്ചിറയിലെ നിയോ എന്ന പരിശീലനകേന്ദ്രം സഫീർ കരീമി​​​െൻറ ഉടമസ്ഥതയിലായിരുന്നെന്നാണ്​ പൊലീസ്​ നൽകുന്ന വിവരം. ഏതാനുംമാസം മുമ്പ്​ ഇൗ സ്​ഥാപനം ഇപ്പോൾ പിടിയിലായവർക്ക്​  വിൽക്കുകയായിരുന്നത്രേ. നിരന്തരം ഇവരുമായി സഫീർ ബന്ധപ്പെട്ട്​ വന്നിരുന്നതായി പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്​.  ഐ.എ.എസ് പരീക്ഷയിൽ കോപ്പിയടിച്ച്​ പിടിയിലാകുന്നതിന്​ മുമ്പ്​ വരെ ഇപ്പോൾ പിടിയിലായവരു​മായി സഫീറും ഭാര്യ ജോയ്സി ​േജായ്​സും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്​. പിടിയിലായവർ കോപ്പിയടിക്കാനുള്ള സാങ്കേതികസഹായവും ഉപദേശവും നൽകിയെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്​. 

ഇവരുടെ ഫോൺ സംഭാഷണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും ബന്ധവും വിശദമായി പരിശോധിച്ചശേഷമാണ്​ തമിഴ്​നാട്​ പൊലീസ്​ തിരുവനന്തപുരം മ്യൂസിയം പൊലീസി​​​െൻറ സഹായത്തോടെ ഷംജാദിനേയും മുഹമ്മദ്​ ഷബീബ്​ഖാനെയും അറസ്​റ്റ്​ ചെയ്​തത്​. പരീക്ഷയിൽ ബ്ലൂടൂത്ത് കാമറയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്​ സഫീർ കോപ്പിയടിക്ക്​ ശ്രമിച്ചതിനിടെയാണ് അറസ്​റ്റിലായത്. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഇവരുടെ ലാപ്ടോപിൽനിന്ന്​ പി.എസ്​.സി, ഐ.എസ്.ആർ.ഒ, യു.ഡി ക്ലർക്ക്​ പരീക്ഷകളുടെ ഏതാനും ചോദ്യപേപ്പറുകൾ കണ്ടെത്തിയിരുന്നു. ഇതിലും കോപ്പിയടി നടന്നോയെന്ന്​ അന്വേഷിക്കുന്നുണ്ട്​. 

 

 

Tags:    
News Summary - Two More Arrest on Civil Service High tech Copy-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.