Posted On
date_range Updated On
date_range തൃശൂരിൽ യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി
തൃശൂർ: തൃശൂർ തളിക്കുളത്ത് യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ജമാൽ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്‍റെ മാനസിക വെല്ലുവിളിയുള്ള മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാൾക്കും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജമാലും ഖദീജയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.