ചുരത്തില്‍ ബൈക്കിന് മുകളിലേക്ക് കല്ല് ഉരുണ്ട് വീണു; യുവാക്കള്‍ക്ക് പരിക്ക്

വയനാട്: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക് പരിക്കേറ്റു. വണ്ടൂർ സ്വദേശികളായ അഭിനവ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് നിലവിൽ കിട്ടിയ വിവരം.

Tags:    
News Summary - Two injured in bike accident inWayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.