വെള്ളമെന്ന് കരുതി ഡീസൽ കുടിച്ചു; രണ്ട് കുട്ടികൾ ആശുപത്രിയിൽ

ആലത്തൂർ: കളിക്കുന്നതിനിടെ വെള്ളമെന്ന് കരുതി ബോട്ടിലിലെ ഡീസൽ കുടിച്ച രണ്ട് കുട്ടികളെ ആലത്തൂർ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് അപ്പക്കാട് വീട്ടിൽ അലിയുടെ മക്കളായ അൽസജിൽ (മൂന്ന് ), മസ് ന (ആറ്) എന്നിവരാണ് ചികിത്സയിലുള്ളത്.

അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശിശുരോഗ വിദഗ്ധൻ ഡോ. അജയ് ദാസന്റെ നേതൃത്വത്തിലാണ് ചികിത്സ. കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - Two children hospitalized after drinking diesel thinking it was water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.