Posted On
date_range Updated On
date_range ചന്ദനമര കഷ്ണങ്ങളുമായി രണ്ടുപേർ പിടിയിൽ
എടവണ്ണ: പതിനഞ്ച് കിലോയോളം വരുന്ന ചന്ദനമര കഷ്ണങ്ങളുമായി രണ്ട് പേർ എടവണ്ണയിൽ വനംവകുപ്പിെൻറ പിടിയിലായി. രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി പുല്ലാര സ്വദേശികളായ പടുപ്പിങ്ങൽ വീട്ടിൽ അബ്ദുറഹ്മാൻ (48), പാണക്കാടൻ സുലൈമാൻ (44) എന്നിവരാണ് പിടിയിലായത്.
എടവണ്ണയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് തടിവെട്ടുന്നതിനിടെയാണ് പ്രതികളെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. വിനുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനധികൃതമായി മരം മുറിച്ച് കടത്തിയ കുറ്റമാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.