അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥിയടക്കം ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: ഓ​ട്ടോ​യി​ൽ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ൽ​പ​ന​ക്കാ​യി 32 ലി​റ്റ​ർ മ​ദ്യം ക​ട​ത്തി​യ ര​ണ്ടു​പേ​രെ ആ​ന​മൂ​ളി​യി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.

തെ​ങ്ക​ര കോ​ൽ​പാ​ടം സ്വ​ദേ​ശി​ക​ളാ​യ ക​ടി​യം​പാ​ല വീ​ട്ടി​ൽ സ​ജീ​വ് (30), പൊ​ട്ടി​ക്ക​ൽ വീ​ട്ടി​ൽ വി​നോ​ദ് (40) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഓ​ട്ടോ​യി​ൽ ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി​യാ​ണ് പ്ര​തി​ക​ൾ മ​ദ്യം ക​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​യാ​യ സ​ജീ​വ് മു​മ്പും സ​മാ​ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്.

പ്ര​തി സ​ജീ​വ് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ങ്ക​ര കോ​ൽ​പ്പാ​ടം വാ​ർ​ഡി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ ലി​ബി, എ​സ്.​ഐ രാ​ജേ​ഷ്, റെ​ജി, ലി​നി, ഓ​മ​ന റ​മീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two arrested, including BJP candidate, for smuggling alcohol into Attappady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.