മാധ്യമപ്രവർത്തകരെ മർദിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്​: ബിരുദ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്​ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് മർദിച്ച സംഘത്തിൽ രണ്ടു പേരെ മെഡിക്കൽ കോളജ് പൊലീസ്​ അറസ്​റ്റ്​ ചെയ്തു. നല്ലളം എണത്തിൽകാവിൽ വിജേഷ് ലാൽ (36), അരക്കിണർ ഫാത്തിമ നിവാസിൽ അസ്കർ (39) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളുൾപ്പെടുത്തിയാണ്​ കേസെടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു. 

വെള്ളയിൽ ജോസഫ്​ റോഡിലെ അറഫ ഹൗസിൽ ഷാഹിൽ (22) മരിച്ചത്​ റിപ്പോർട്ട്​ ചെയ്യാനെത്തിയപ്പോൾ മിംസ്​ ആശുപത്രി പരിസരത്തുവെച്ച്​ ഞായറാഴ്​ച മലയാള മനോരമ ലേഖകൻ ടി.ഡി. ദിലീപ്​ ഉൾപ്പെടെ മൂന്നുപേർക്കാണ്​ മർദനമേറ്റത്​. മരിച്ചയാളുടെ ബന്ധുക്കളും ലോഡ്​ജിലുണ്ടായിരുന്ന ചിലരും വാക്​തർക്കമുണ്ടായതിനു പിന്നാ​െലയാണ്​ മാധ്യമ പ്രവർത്തകർക്ക്​  മർദനമേറ്റത്​.

മർദിച്ചവരെ പൊലീസിന്​ കാണിച്ച്​ കൊടുത്തിട്ടും പേരുവിവരങ്ങൾ എഴുതിവാങ്ങി വിട്ടയച്ചുവെന്ന്​ പരാതിയുയർന്നിരുന്നു​. പരിക്കേറ്റ ദിലീപ്​ ചൊവ്വാഴ്​ച ആശുപത്രി വിട്ടു​. അടിപിടി നടത്തിയെന്ന കുറ്റം ചുമത്തിയാണ്​​​ പ്രതികൾക്കെതിരെ കേസെടുത്തതെന്നും  ​മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Two Arrest Media Attack Caicut-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.