ദുരിതാശ്വാസം: മുറികൾ നൽകാൻ ബാർ അസോസിയേഷൻ വിസമ്മതിച്ചു; കലക്​ടർ ഒഴിപ്പിച്ച​ു

തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കലക്ടറേറ്റില്‍ ശേഖരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം തികയാത്ത സാഹചര്യത്തില്‍ സിവില്‍ സ്​റ്റേഷനിലെ തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഉപയോഗിക്കുന്ന രണ്ട്​ മുറികള്‍ ഒഴിപ്പിച്ചു.

മുറികള്‍ വിട്ടുകൊടുക്കാൻ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും കലക്ടറുമായ ടി.വി. അനുപമയുടെ ഉത്തരവനുസരിച്ച്​, ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) മുറികൾ ഒഴിപ്പിച്ചത്. 

മുറികളില്‍, തമിഴ്‌നാട്ടില്‍നിന്നും സംഭാവനയായി ലഭിച്ച 1,000 കിലോ അരിയും മറ്റ് അവശ്യ വസ്തുക്കളും സംഭരിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും വന്‍തോതില്‍ അവശ്യ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും സംഭാവനയായി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്ഥലപരിമിതി രൂക്ഷമായത്. ലഭിക്കുന്ന സാധനങ്ങള്‍ ആവശ്യത്തിനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാന്‍ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്​.

Tags:    
News Summary - TV Anupama Rocks, Relief Camp-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.