കാസർകോട്: കാഞ്ഞങ്ങാെട്ട ചാപ്റ്റർ ട്യൂഷൻ സെൻറർ ലൈംഗിക പീഡനക്കേസിൽ ബല്ലാ കടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്കറിന് (28) ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. അഡി. ജില്ല സെഷൻസ് ജഡ്ജി ശശികുമാറാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണം. പിഴസംഖ്യ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ട്യൂഷൻ സെൻററിലെ വിദ്യാർഥിനിയായിരുന്ന 17കാരിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്.
2013 ഫെബ്രുവരി 25നാണ് അഷ്കറിനെതിരെ േഹാസ്ദുർഗ് പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചു കേസുകളാണ് പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളും രക്ഷിതാക്കളും മൊഴിമാറ്റിയതിനാൽ ഇതിൽ നാലു കേസുകൾ പിന്നീട് തള്ളി. ഒരു പെൺകുട്ടി മൊഴിയിൽ ഉറച്ചുനിന്നു. പരാതി പിൻവലിക്കാൻ തയാറാകാതിരുന്ന പെൺകുട്ടിക്കെതിരെ അമ്പലത്തറയിൽ പോസ്റ്റർ പതിച്ച് അധിക്ഷേപിച്ചതിന് മറ്റൊരു കേസും അഷ്കറിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.