ചേര്‍ത്തല: മത്സരിക്കേണ്ടെന്ന മുൻ നിലപാടിൽ മാറ്റംവരുത്തി തുഷാർ വെള്ളാപ്പള്ളി. സംസ്ഥാ ന പ്രസിഡൻറ് തൃശൂരില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോ ഗം. തിങ്കളാഴ്ച ചേര്‍ത്തല കരപ്പുറം റെസിഡന്‍സിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കാ യി ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ആവശ്യം ഉയര്‍ന്നത്.
വയനാട്ടില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് പൈലി വാധ്യാട്ടും എറണാകുളത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപകുമാർ, സംഗീത വിശ്വനാഥ് എന്നിവരുമാണ് പരിഗണനയിൽ. ഇടുക്കിയില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. പത്മകുമാറിന് പ്രഥമ പരിഗണന നൽകുന്നുണ്ട്. ആലത്തൂരില്‍ ജനറൽ സെക്രട്ടറി ടി.വി. ബാബുവിെൻറ പേരാണ് പരിഗണിക്കുന്നതെന്നാണ് വിവരം.
സ്ഥാനാര്‍ഥികളുടെ അന്തിമനിര്ണയത്തിന് സംസ്ഥാന പ്രസിഡൻറിനൊപ്പം ടി.വി. ബാബു, എ.ജി. തങ്കപ്പന്, സുഭാഷ് വാസു, കെ. പത്മകുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് പുറമെ ജയസാധ്യതയുള്ള സ്വതന്ത്രരെയും പരിഗണിക്കാനും യോഗം തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എയുടെ ആവശ്യങ്ങളെ തള്ളുന്നില്ലെന്ന് തുഷാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.