സ്വർണക്കടത്ത് കേസിൽ കേന്ദ്രസർക്കാർ ഇടപെടുന്നു

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കേസിന്‍റെ വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി ഈ കേസിന്‍റെ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇന്ന് നടക്കുന്ന കേന്ദ്ര കാബിനറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

നിലവിൽ കസ്റ്റംസ് ആണ് കേസന്വേഷിക്കുന്നത്. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. അതുകൊണ്ട് സ്വർണം കടത്തിയത് ആർക്കുവേണ്ടിയാണ്,  എങ്ങോട്ടാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോയെന്നും ആലോചനയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കത്തയച്ചിട്ടുണ്ട്. 

അതേസമയം, കേസ് സംസ്ഥാന സർക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിക്കാൻ ബി.ജെ.പി നേതൃതലത്തിൽ ആലോചന നടക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 
 

Tags:    
News Summary - trivandrum gold smuggling case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.