Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിൽ നാലുപേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൽ സലാം, ടി.എം. സാജു, ഹംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കായി ആറിടങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തി. ഇതോടെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
അേതസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ സ്വപ്ന സുരേഷിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം. സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിൽ ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.