തിരുവനന്തപുരം: മിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. തിരുമല തൃക്കണ്ണാപുരം പാലത്തിന് സമീപം താമസിക്കുന്ന രാജേഷിെൻറയും കവിതയുടെയും ഏകമകൾ നിവേദിത ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം മൂേന്നാടെ മുറിയിലെ കട്ടിലിലിരുന്ന് മിക്സ്ചർ കഴിക്കുേമ്പാഴാണ് അബദ്ധത്തിൽ ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസതടസ്സമുണ്ടായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻതന്നെ രാജേഷ് സ്വന്തം ഒാേട്ടായിൽ നേമം ശാന്തിവിളയിലെ താലൂക്കാശുപത്രിയിൽ എത്തിച്ചു.
ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
വിവാഹശേഷം നീണ്ട കാത്തിരിപ്പിനും ചികിത്സകൾക്കും ഒടുവിലാണ് രാജേഷിനും കവിതക്കും നിവേദിത ജനിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. എൽ.കെ.ജിമുതൽ കോട്ടൺഹിൽ സ്കൂളിൽ പഠിക്കുന്ന നിവേദിതയുടെ ഒന്നാം ക്ലാസ് പ്രവേശന ദിവസമായിരുന്നു തിങ്കളാഴ്ച. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ രണ്ട് സെൻറിലെ വീടിനോട് ചേർന്നെടുത്ത കുഴിമാടത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.