11കാരനെ കഴുത്തറുത്ത് കൊന്നു; പിതാവിൻെറയും ഇളയമകൻെറയും മൃതദേഹം കുളത്തിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് 11കാരനെ വീട്ടിൽ കഴുത്തറുത്ത് കൊന്ന നിലയിലും, പിതാവിനെയും ഇളയ മകനെയും കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി. നൈനാംകോണം സ്വദേശി സഫീർ (38), മക്കളായ അൽത്താഫ് (11), അൻഷാദ് (9) എന്നിവരാണ് മരിച്ചത്.

അൽത്താഫിനെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഫീറിൻെറ ഓട്ടോറിക്ഷ കുളത്തിന് സമീപം കണ്ടെത്തി. ഇതോടെ കുളത്തിൽ ചാടിയതായി സംശയമുയർന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സഫീറിൻെറയും അൻഷാദിൻെറയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

അൽത്താഫിനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമായി സഫീർ കുളത്തിൽ ചാടിയെന്നാണ് പൊലീസ് നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.