തൃശൂർ: തട്ടകങ്ങളെ ആവേശത്തിലാക്കി പതിവ് ചടങ്ങുകളും കാഴ്ചകളുമായി തൃശൂർ പൂരം വ്യാഴാഴ്ച കൊടിയേറും. ഇതിനകം പൂരച്ചിന്തകളിലേക്ക് കുടിയേറിക്കഴിഞ്ഞ നഗരം പൂരങ്ങളുടെ പൂരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ 25നാണ് പൂരം.
ആർപ്പു വിളികളോടെ ദേശക്കാരാണ് കൊടിയേറ്റുക. രാവിലെ 11.30ന് തിരുവമ്പാടി ക്ഷേത്രത്തിൽ ആദ്യം കൊടിയേറ്റും. താഴത്ത് പുരക്കൽ സുന്ദരൻ ആശാരി ചെത്തിമിനുക്കിയ കവുങ്ങിലാണ് കൊടി ഉയരുക. ഉച്ചക്ക് മൂേന്നാടെ ഒരാനപ്പുറത്ത് എഴുന്നളിപ്പുണ്ടാവും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടേമ്പറ്റും. നായ്ക്കനാലിൽ എത്തുന്നതോടെ പാണ്ടിമേളം തുടങ്ങും. ശ്രീമൂലസ്ഥാനത്ത് എഴുന്നള്ളിപ്പ് സമാപിക്കുന്നതോടെ ചെറിയ വെടിക്കെട്ട് നടക്കും.
പാറമേക്കാവിൽ രാവിലെ 12.15നാണ് കൊടിയേറ്റ്. ചെമ്പിൽ നീലകണ്ഠനാശാരിയുടെ മകൻ കുട്ടൻ ആശാരിക്കാണ് കൊടിമരം മിനുക്കാനുള്ള അവകാശം. കൊടിേയറ്റിനുശേഷം അഞ്ച് ആനകേളാടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. പാറമേക്കാവ് പത്മനാഭൻ തിടേമ്പറ്റും. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തിലാവും മേളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.