കൊല്ലം: ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച കെ.പി.സി.സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരൻറെ നടപടി വിവാദത്തിൽ. അദ്ദേഹം കൊല്ലം കലക്ട്രേറ്റിലെത്തി ധർണയിൽ പങ്കെടുത്തതാണ് വിവാദമായത്.
ആശാപ്രവർത്തകക്ക് ഉൾപ്പെടെ നാല് പേർക്ക് രോഗം ബാധിച്ച ചാത്തന്നൂർ മേഖലയിലാണ് ശൂരനാട് രാജശേഖരൻറെ വസതി. കോവിഡ് ഉറവിടം കണ്ടെത്താത്തിനാൽ ഈ പഞ്ചായത്ത് ട്രിപ്പിൾ ലോക് ഡൗണിലാണ്. ഇത് മറികടന്ന് മത്സ്യതൊഴിലാളി കോൺഗ്രസിെൻറ ധർണയിൽ പങ്കെടുക്കാനാണ് അദ്ദേഹം കൊല്ലം കലക്ട്രേറ്റിലെത്തിയത്.
കെ.പി.സി.സി പ്രസിഡൻറിനെ വിവരം ധരിപ്പിച്ചിരുന്നെന്നും തൻറെ ലെറ്റർപാഡിൽ എഴുതിയ കത്ത് കാണിച്ചാണ് താൻ എത്തിയതെന്നും പൊലീസിനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കുന്നെങ്കിൽ എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതിനെത്തുടർന്നായിരുന്നു ധർണ. ലോക്ഡൗൺ ലംഘനത്തിന് അദ്ദേഹത്തിനെതിരെ വെസ്റ്റ് പൊലീസ് കേസെടുക്കുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.